19 April Friday

ഞങ്ങളും കൃഷിയിലേക്ക്: 
മൂടാടിയിൽ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
പയ്യോളി
മൂടാടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂന്നാംവാർഡിൽ ജവാൻ കൃഷിക്കൂട്ടം കൃഷിചെയ്ത നെല്ലിന്റെ വിളവെടുപ്പ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു.
       പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷനായി. ചിങ്ങപുരം സികെജി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാരും സ്കൗട്ട് ആൻഡ്‌ ഗൈഡ്സും കൊയ്ത്തിന് സഹായിക്കാനെത്തി. 
     കൃഷി ഓഫീസർ കെ വി നൗഷാദ് പദ്ധതി വിശദീകരിച്ചു. പന്തലായനി ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ കെ ജീവാനന്ദൻ, സുഹറ ഖാദർ, എ വി ഉസ്ന, ആർ എസ് രജീഷ്, വി വി സുരേഷ്, വിജയരാഘവൻ, രവീന്ദ്രൻ ചാത്തോത്ത് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം ടി റജുല സ്വാഗതവും ജവാൻ കൃഷിക്കൂട്ടം കൺവീനർ സത്യൻ ആമ്പിച്ചിക്കാട്ടിൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top