26 April Friday

എ കെ ജി സ്റ്റഡിസെന്റർ ഇന്ന് നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

നിർമാണം പൂർത്തിയായ എ കെ ജി സ്റ്റഡി സെന്റർ

 എലത്തൂർ

സിപിഐ എം എലത്തൂർ കോട്ടേടത്ത് ബസാറിൽ നിർമിച്ച എ കെ ജി സ്റ്റഡി സെന്റർ ബുധനാഴ്ച നാടിന് സമർപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ വൈകിട്ട് 6ന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ ലൈബ്രറി ഉദ്ഘാടനവും സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ ഫോട്ടോ അനാഛാദനവും നിർവഹിക്കും. സിപിഐ എം എലത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസായി മാത്രമല്ല പുതിയ കാലത്ത് ജനങ്ങൾക്ക്‌ ആശ്രയിക്കാവുന്നതും എല്ലാ വിഭാഗം ജനങ്ങൾക്കും കടന്നുവരാവുന്നതുമായ കേന്ദ്രമായി കെട്ടിടം മാറും. മനോഹരമായ ലൈബ്രറി, പഠനത്തിനും സംവാദങ്ങൾക്കുമുള്ള സൗകര്യം, ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഓൺലൈൻ പഠനകേന്ദ്രം, ജനസേവനകേന്ദ്രം, രക്തദാന ഗ്രൂപ്പ്, കരിയർ ഗൈഡൻസും പിഎസ്‌സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ, ഓഡിറ്റോറിയം, വയോജനങ്ങൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനും യുവാക്കൾക്കും വിദ്യാർഥികൾക്കും  കലാകായിക മേഖയിലെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള ക്ലാസുകൾ, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയാണ്‌ സ്റ്റഡിസെന്ററിലുണ്ടാവുക.  2015ൽ സിപിഐ എം സഹയാത്രികനായ എടയക്കാട്ട് ഖാദർകുട്ടി ഹാജി–-ഫസീല ദമ്പതികൾ സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമിച്ചത്.  നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമ്മലൻ ചെയർമാനും ലോക്കൽ കമ്മിറ്റിയംഗം ഒ കെ ശ്രീലേഷ് കൺവീനറുമായ കമ്മിറ്റിയാണ്  നിർമാണം പൂർത്തീകരിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് എലത്തൂരിന്റെ ചരിത്രമടങ്ങുന്ന സുവനീർ പുറത്തിറക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top