25 April Thursday

അഗ്നിപഥിനെതിരെ കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

അ​ഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ കര്‍ഷകസംഘവും കർഷകത്തൊഴിലാളി യൂണിയനും ചേര്‍ന്ന് സംഘടിപ്പിച്ച 
പ്രതിഷേധ മാര്‍ച്ച് കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്

കേന്ദ്രസേനയുടെ നട്ടെല്ലൊടിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കേരള കർഷക സംഘവും കർഷക തൊഴിലാളി യൂണിയനും സംയുക്തമായാണ്‌ മാർച്ച്‌ നടത്തിയത്‌. മുതലക്കുളത്ത് നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. 
 കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, ഇ കെ നാരായണൻ, കെ ഷിജു, കെ പി ചന്ദ്രി, സി ബാലൻ, പി ബാബുരാജ്, കെ കെ പ്രമീള, സി കെ ജിഷ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി വി വിശ്വൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top