26 April Friday

ലോക്കൽ സെക്രട്ടറിയുടെ വീടിന്‌ 
ബോംബെറിഞ്ഞ പ്രതികളെ 
ഉടൻ പിടികൂടണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022
പേരാമ്പ്ര 
നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ  വീടിന് ബോംബെറിഞ്ഞ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി പൊലീസിനോട്‌ ആവശ്യപ്പെട്ടു. സിപിഐ എമ്മിന് സ്വാധീനമുള്ള  പഞ്ചായത്തിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസും മുസ്ലിംലീഗും ചേർന്ന്‌  നടത്തുന്നത്. പരിശീലനം ലഭിച്ച അക്രമികളെ ഉപയോഗിച്ച് പാർടി ഓഫീസുകളും നേതാക്കളുടെ വീടുകളും ആക്രമിക്കുകയാണ്‌. ഇത്‌  വച്ചുപൊറുപ്പിക്കാനാവില്ല. ചാത്തോത്ത് താഴയിലെ അക്രമദിവസം ഉന്നത പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്‌ സിപിഐ എം പ്രവർത്തകരുടെ വീടുകൾ തകർക്കുമെന്നും കത്തിക്കുമെന്നും കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഭീഷണി മുഴക്കിയത്‌. തുടർന്നായിരുന്നു  പരക്കെ അക്രമം. ഈ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതും അക്രമികൾക്ക് പ്രോത്സാഹനമായി. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും പൊലീസ് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top