26 April Friday

സർക്കാർ വിദ്യാലയങ്ങളിൽ മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022
ഒഞ്ചിയം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. മടപ്പള്ളി ജിവിഎച്ച്എസ്എസിൽ 97 ശതമാനമാണ്‌ വിജയം. 239 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 231 പേർ വിജയിച്ചു. 
14 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. മടപ്പള്ളി ജിജിഎച്ച്എസ്എസിൽ 241 വിദ്യാർഥികൾ പരീക്ഷയെഴുതി. 
228 പേർ വിജയിച്ചു. 32 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 95 ശതമാനമാണ് വിജയം. 1200ൽ കോമേഴ്സിലെ ആമിന സബാദ് 1195 മാർക്ക് നേടി വിജയിച്ചു. ചോറോട് ഹയർ സെക്കൻഡറിയിൽ 179 പേർ പരീക്ഷയെഴുതി. 162 പേർ വിജയിച്ചു. 
8 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അഴിയൂർ ഗവ. ഹയർ സെക്കൻഡറിയിൽ 239 വിദ്യാർഥികൾ പരീക്ഷയെഴുതി. 173 പേർ വിജയിച്ചു.
ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറിയിൽ 95 ശതമാനം വിജയം. 240 വിദ്യാർഥികൾ പരീക്ഷയെഴുതി. 
228 പേർ വിജയിച്ചു. മുഴുവൻ വിഷയങ്ങളിലും 14 പേർ എ പ്ലസ് നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top