26 April Friday

കല്ലറോത്ത് ഇ എം എസ് ഭവൻ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

കല്ലറോത്ത് ഇ എം എസ് ഭവൻ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

അഴിയൂർ

കല്ലറോത്ത് ഇ എം എസ് ഭവൻ  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പതാക ഉയർത്തി. കെ പി പ്രീജിത്ത് കുമാർ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി ശ്രീധരൻ, ലോക്കൽ സെക്രട്ടറി പി വാസു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ സുകുമാരൻ, രമ്യ കരോടി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സുജിത്ത് സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി കുടുംബ യാത്ര, സംസ്ഥാനതല ചിത്രരചനാ മത്സരം, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി വിവിധ പരിപാടികൾ ഗ്രാമോത്സവമായി സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ സംസ്ഥാനതല ചിത്ര രചനാ മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും, ഫലകവും ജില്ലാ സെക്രട്ടറി വിതരണം ചെയ്തു. കണ്ണൂർ താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ എന്ന പരിപാടിയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top