18 April Thursday

ബേപ്പൂർ കുടിവെള്ള 
വിതരണത്തിൽ 
സമ്പൂർണതയിലേക്ക്‌

മനാഫ് താഴത്ത്Updated: Wednesday Mar 22, 2023

രാമനാട്ടുകര നഗരസഭയിലെ ഫാറൂഖ് കോളേജിന് സമീപം സ്ഥാപിച്ച ജലസംഭരണി

ഫറോക്ക് 

 ബേപ്പൂർ നിയമസഭാ  മണ്ഡലം ശുദ്ധജല വിതരണത്തിൽ സമ്പൂർണതയിലേക്ക്‌. അപേക്ഷിച്ചവർക്കെല്ലാം വെള്ളം ലഭിച്ചു. മൂന്നര വർഷത്തിനകം നിയോജക മണ്ഡലത്തിൽ  34,807 കുടിവെള്ള കണക്‌ഷൻ നൽകി. ചുരുങ്ങിയകാലത്തിനുള്ളിൽ  കൂടുതൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിച്ച റെക്കോഡാണ് ബേപ്പൂർ കൈവരിച്ചത്‌.  ഇനിയും 15,000 ത്തോളം കണക്‌ഷൻ നൽകും. ഇതിനായി രാമനാട്ടുകര, ഫറോക്ക് നഗരസഭകൾക്കായി 16 കോടി  നൽകി. ബേപ്പൂർ മേഖലയിൽ വീണ്ടും ഏഴ്‌ കോടിയുടെ പദ്ധതിക്ക്‌ ടെൻഡർ നൽകി.
50 വർഷംവരെ അധിക കണക്‌ഷൻ നൽകാൻ ശേഷിയുള്ള വിതരണ ശൃംഖലയും വിവിധ കേന്ദ്രങ്ങളിൽ ലക്ഷങ്ങളുടെ സംഭരണ ശേഷിയുള്ള ആറ്‌ കൂറ്റൻ ടാങ്കുകളും  സജ്ജമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top