25 April Thursday

കുട്ടികളുടെ പാർക്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

തൗസീഖിന്റെ ഓർമയ്‌ക്കായി തുമ്പപ്പാടം ഐഇഎം സ്കൂളിൽ ഫ്രണ്ട്‌സ് വാട്സ്‌ആപ്പ് കൂട്ടായ്മ ഒരുക്കിയ കുട്ടികളുടെ 
പാർക്ക് തൗസീഖിന്റെ മകൾ മെഹസ് വേങ്ങാട്ട് ഉദ്ഘാടനംചെയ്യുന്നു

 ഫറോക്ക് 

അകാലത്തിൽ അന്തരിച്ച വേങ്ങാട്ട് തൗസീഖിന്റെ ഓർമയ്ക്കായി തുമ്പപ്പാടം ഐഇഎം സ്കൂളിൽ ഫ്രണ്ട്‌സ് വാട്സ്‌ആപ്പ് കൂട്ടായ്മ ഒരുക്കിയ കുട്ടികളുടെ പാർക്ക് തുറന്നു. തൗസീഖിന്റെ മകൾ മെഹസ് വേങ്ങാട്ട് ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ടി കുഞ്ഞിമൊയ്തീൻ കുട്ടി സ്നേഹോപഹാരം നൽകി. പിടിഎ പ്രസിഡന്റ്‌ മുഹമ്മദ് സാലിഹ് അധ്യക്ഷനായി. ഇർഷാദിയ  കോളേജ് പ്രിൻസിപ്പൽ അൻസാർ വി അബൂബക്കർ, ഹാഷിം, റഫീഖ് കുറ്റിയിൽ, വി ഷരീഫ്, പി സി ഫഹദ്, പി അസ്‌കർ അലി, ഷാജി പറശ്ശേരി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ റഫീഖ് സ്വാഗതവും ഇ ആബിദ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top