24 April Wednesday

അധ്യാപകരും 
ജീവനക്കാരും 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കോഴിക്കോട്‌
ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്  ജില്ലാ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top