28 March Thursday

മെഡിക്കൽ 
കോളേജിലെ 
പീഡനം: യുവതിക്ക് നീതി 
ഉറപ്പാക്കും–
പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കോഴിക്കോട് 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദർശിച്ചു. ഓപ്പറേഷൻ സമയത്തും തിരികെ വാർഡിലേക്ക് മാറ്റുന്നത് വരെയും രോഗികളായ സ്ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കമീഷൻ പറഞ്ഞു.
ആശുപത്രിയിൽ ന‌‌ടന്ന ക്രൂരമായ സംഭവത്തിൽ  ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നീതി ലഭ്യമാകുന്നതുവരെ കമീഷന്റെ പൂർണപിന്തുണ യുവതിക്ക് ഉണ്ടാകുമെന്നും വനിതാ കമീഷൻ അധ്യക്ഷ ഉറപ്പുനൽകി. ആശുപത്രിയിൽ ജോലിക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്  സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുറ്റമറ്റ രീതിയിൽ  അന്വേഷണം നടത്തുന്നതിനും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിനും  കമീഷന്റെ ഭാ​ഗത്തുനിന്ന്‌ ഇടപെടൽ ഉണ്ടാകുമെന്നും സതീദേവി വ്യക്തമാക്കി. ആശുപത്രി സൂപ്രണ്ടുമായും പ്രിൻസിപ്പലുമായും സതീദേവി ചർച്ചന‌ടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top