19 April Friday

നടക്കാവിൽ കെട്ടിടം തകർന്നുവീണു

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

കിഴക്കേ നടക്കാവ് കെഎസ്ആർടിസി വർക്ക് ഷോപ്പിന് സമീപം കെട്ടിടം തകർന്നു വീണനിലയിൽ

കോഴിക്കോട്

നടക്കാവിൽ പഴയ കെട്ടിടം തകർന്നുവീണ്‌ രണ്ടുപേർക്ക്‌ പരിക്കേറ്റു. കിഴക്കേ നടക്കാവിലെ ജുമാ മസ്ജിദിന് സമീപത്തെ ഓടിട്ട കെട്ടിടമാണ് ശനി വൈകിട്ട്‌ 5.40ന്‌ തകർന്നുവീണത്. കെട്ടിടത്തിനു സമീപം നിർത്തിയ ബൈക്കിലുണ്ടായിരുന്ന മിജേഷിനും ഏഴു വയസ്സുള്ള മകൻ പ്രണവിനുമാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകി.  ബീച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. സ്റ്റേഷൻ ഓഫീസർ പി സതീഷിന്റെ നേതൃത്വത്തിൽ രണ്ട് സംഘം എത്തിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top