28 March Thursday

കർഷകർക്ക് 
പ്രതീക്ഷയേകി മഞ്ഞൾ വിലയിൽ കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

 കോഴിക്കോട്‌

ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർധിച്ചതോടെ വിലയും കുതിച്ചുയർന്നു.  രണ്ട്‌ വർഷം മുമ്പ്‌ വരെ  കിലോയ്ക്ക് 40 മുതൽ 50 രൂപ വരെയായിരുന്നു വില.  രണ്ടുവർഷമായി തുടരുന്ന  വില വർധന  കൃഷിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്‌.  കോവിഡ്‌ കാലത്ത്‌ മഞ്ഞളിന്‌ ആവശ്യക്കാരേറിയതോടെ എൺപതിന്‌ മുകളിലാണ്‌ ഇപ്പോഴത്തെ വില.  കോവിഡ്  തുടങ്ങിയ 2019 അവസാനം മുതലാണ്‌ ആവശ്യക്കാർ ഏറിയത്‌.  
രോഗ പ്രതിരോധ ശേഷിയുണ്ടെന്നതിനാൽ വിവിധ രീതിയിൽ മഞ്ഞൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി.   മഞ്ഞൾ ഉൾപ്പെടുത്തിയ ആയുർവേദ മരുന്നുകൾ കോവിഡാനന്തര അസുഖങ്ങൾക്ക്‌  പരിഹാരമായി  ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്‌ ഡിമാന്റ്‌ വർധിച്ചത്‌. ജൈവ രീതിയിൽ  വിളയിച്ച  മഞ്ഞളിനാണ്‌ ഇപ്പോൾ പ്രിയം. 
ചെലവ്‌തുക തിരിച്ചുകിട്ടാത്ത സ്ഥിതിയായിരുന്നതിനാൽ  കർഷകർ  കൃഷിയെ കൈവിട്ടിരുന്നു.  ഇപ്പോഴത്തെ വില ആശ്വാസം പകരുന്നുണ്ടെന്നാണ്‌ കർഷകർ പറയുന്നത്‌.  ജനുവരി മുതലാണ്‌  വിളവെടുപ്പ്‌ കാലം. ഏപ്രിൽ മാസം വരെ വിളവെടുപ്പ് തുടരാം. മൂന്ന്‌ കിലോയിലധികം പച്ച മഞ്ഞൾ ഉണക്കിയാലേ ഒരു കിലോ ഉണക്ക മഞ്ഞൾ ലഭിക്കൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top