06 July Sunday

ബിഎസ്എൻഎൽ മേള നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കോഴിക്കോട്‌
അശോകപുരം ബാലൻ കെ നായർ റോഡിലെ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസിൽ  22, 23 തീയതികളിൽ ബിഎസ്എൻഎൽ മേള  സംഘടിപ്പിക്കും. രാവിലെ ഒമ്പതര മുതൽ അഞ്ചുവരെയാണ്‌ മേള.  പുതിയ എഫ്ടിടിഎച്ച് അപേക്ഷകർ ആറുമാസം/ 12 മാസ ബിൽ മുൻകൂറായി അടയ്‌ക്കുന്നപക്ഷം സിംഗിൾ ബാൻഡ്‌/ഡ്യുവൽ ബാൻഡ്‌ മോഡം സൗജന്യമായി നൽകും. നിലവിലെ ലാൻഡ്‌ ലൈനും ബ്രോഡ്ബാൻഡ്‌ കണക്ഷനുമുള്ള ലാൻഡ്‌ ലൈനും അതേ നമ്പറിൽ തന്നെ ഭാരത് ഫൈബർ കണക്ഷനുകളിലേക്ക് മാറുമ്പോൾ പ്രത്യേക ഇളവുണ്ട്‌. മൊബൈൽ പ്രീപെയ്ഡ് റീചാർജ്‌ ടോപ്അപ്പുകളിൽ പ്രത്യേക ഇളവും 4ജി സിമ്മിലേക്ക് സൗജന്യമായി മാറാനുള്ള സൗകര്യവുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top