26 April Friday

പ്രതിരോധ കുത്തിവയ്‌പ് ഊർജിതമാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കോഴിക്കോട്
 തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ  പ്രതിരോധ കുത്തിവയ്‌പുകൾ ഊർജിതമാക്കണമെന്ന് ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ 51ാം സംസ്ഥാന സമ്മേളനം (കാൽപെഡികോൺ) ആവശ്യപ്പെട്ടു. 
      കോഴിക്കോട് കെ ഹിൽസിൽ  രണ്ടുദിവസമായി നടക്കുന്ന സയന്റിഫിക് സെഷനിൽ 170ഓളം വിദഗ്‌ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
 സംസ്ഥാനത്ത്‌ കുട്ടികളിൽ എംഡിഎംഎ പോലുള്ള പുതിയ ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുകയാണ്‌. 
ലഹരിക്ക്‌ അടിമയായ കുട്ടികളെ കുറ്റവാളികളെപോലെ ഗണിക്കാതെ ശരിയായ ഉപദേശനിർദേശങ്ങളിലൂടെയും കൗൺസലിങ്‌ വഴിയും ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. 
പരിപാടിയിൽ കോഴിക്കോട് ജില്ലയിലെ മുതിർന്ന ശിശുരോഗ വിദഗ്ധരെ ആദരിച്ചു. ജീവിതശൈലീ രോഗപ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ കായികമത്സരങ്ങളും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top