കോഴിക്കോട്
മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്‌പെക്‌ട്രം 2023’ സെമിനാർ പരമ്പര കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം വി നാരായണൻ ഉദ്ഘാടനംചെയ്‌തു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്കരിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷയായി.
12 പഠനവകുപ്പുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‌ത ഘട്ടങ്ങളിലായി ഡിസംബർവരെയാണ് സെമിനാർ പരമ്പര. കോർപറേഷൻ ആരോഗ്യ സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു, ഡോ. യു കെ എ സലീം, ഡോ. പി ഷൈനി, രാധാകൃഷ്ണൻ, ഹരിദാസൻ പാലയിൽ, പി വി രാജീവൻ എന്നിവർ സംസാരിച്ചു. ഡോ. സ്റ്റാലിൻ ദാസ് സ്വാഗതവും ഡോ. സോണിയ ഇ പ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..