06 May Monday
കല്ലുത്താൻകടവ് ഫ്ലാറ്റ്‌

ബലക്ഷയമില്ലെന്ന്‌ പ്രാഥമിക നിഗമനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

കല്ലുത്താൻ കടവ്‌ ഫ്ലാറ്റിൽ എൻഐടി വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു

കോഴിക്കോട്‌
ചുവരിലെ പ്ലാസ്റ്ററിങ്ങിൽ വിള്ളൽ കണ്ട കല്ലുത്താൻകടവിലെ ‘പേൾ ഹൈറ്റ്‌സ്‌’ ഫ്ലാറ്റിൽ എൻഐടി വിദഗ്‌ധ സംഘം പരിശോധന നടത്തി. കെട്ടിടത്തിന്‌ ബലക്ഷയമില്ലെന്നാണ്‌ പ്രാഥമിക നിഗമനം. വിദഗ്‌ധ പരിശോധന പൂർത്തിയാക്കി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകും.
കലിക്കറ്റ്‌ എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗമാണ്‌ പരിശോധിച്ചത്‌. ഡോ. ടി എം മാധവൻപിള്ള, എ എസ്‌ സുജിത്ത്‌ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. ആറ്‌, ഏഴ്‌ നിലകളിലെ 12 മുറികളാണ്‌ പരിശോധിച്ചത്‌. യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തും. ഇതു പൂർത്തിയാക്കി റിപ്പോർട്ട്‌ ലഭിച്ചശേഷമാകും തുടർ നടപടിയുണ്ടാവുക.
പാളയം മാർക്കറ്റ്‌ മാറ്റുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിയിലാണ്‌ സ്വകാര്യ–-പൊതു പങ്കാളിത്തത്തോടെ ഫ്ലാറ്റ്‌ നിർമിച്ചത്‌. 2019ൽ ‘കാഡ്‌കോ’ എന്ന ഏജൻസിയാണ്‌ നിർമിച്ചത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top