07 May Tuesday

ചാത്തമംഗലം സഹ. ബാങ്കിൽ ക്രമക്കേടെന്ന ആരോപണം ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
കുന്നമംഗലം
ചാത്തമംഗലം സർവീസ്‌  സഹകരണ ബാങ്കിനും  മുൻ ജീവനക്കാരനും സിപിഐ എം മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന ഇ വിനോദ് കുമാറിനുമെതിരെയുമുള്ള പരാതികൾ കേരള ഹൈക്കോടതിയും സഹകരണ ജോയിന്റ്‌ രജിസ്ട്രാർ ജനറലും വസ്തുതാവിരുദ്ധമെന്ന് കണ്ട് തള്ളി.  പാർടി അച്ചടക്ക നടപടിക്ക് വിധേയരായ ബാങ്കിന്റെ മുൻ ഡയറക്ടർ,  കലക്‌ഷൻ ഏജന്റായിരുന്ന പി കെ ഹണിലാൽ എന്നിവരാണ്‌ പരാതിക്കാർ.    
ഹണിലാൽ കലക്‌ഷൻ ഏജന്റായിരുന്നകാലത്ത്  വിവിധ ആളുകളിൽനിന്ന് ശേഖരിച്ച 4,87,653 രൂപ  അടയ്‌ക്കാതെ ക്രമക്കേട് നടത്തിയതിന് ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്‌.  2019-ൽ മംഗലഞ്ചേരി വേലായുധൻ എന്നയാളാണ്‌ സഹകരണ രജിസ്ട്രാർ ജനറലിന്‌ പരാതിനൽകിയത്‌. ഹൈക്കോടതിയിൽ കേസും ഫയൽചെയ്‌തു.   ഈ കേസ്‌ ആറ് മാസത്തിനകം തീർപ്പാക്കാൻ   രജിസ്ട്രാറോട് കോടതി നിർദേശിച്ചു. എന്നാൽ ഹിയറിങ്‌ സന്ദർഭത്തിൽ താൻ പരാതി നൽകിയിട്ടില്ലെന്ന് വേലായുധൻ  രേഖാമൂലം  ബോധിപ്പിച്ചു. അതേസമയം മുൻ ഡയറക്ടർ കേസ് തുടരുമെന്നും എഴുതിനൽകി.
 വേലായുധന്റെ പേരിൽ കേസ് ഫയൽ ചെയ്തതിൽ  ഡയറക്ടറായ ആൾക്ക് പങ്ക് ഉണ്ട്‌ എന്ന്‌ സംശയിക്കുന്നതായും സഹകരണ വകുപ്പിനെയും കോടതിയേയും തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ വ്യക്തമായതായും സംഘം  നടപടിയെടുക്കണമെന്നും രജിസ്ട്രാർ ഉത്തരവിറക്കി. ജീവനക്കാരനായ ഇ വിനോദ് കുമാറിനെതിരെ നടപടി  വേണ്ടെന്നും വ്യക്തമാക്കി. തുടർന്ന്‌ പരാതിക്കാരനായ മുൻ ഡയറക്ടർ തനിക്കെതിരായ പരാമർശം പിൻവലിക്കണമെന്നും ജീവനക്കാരനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. കലക്‌ഷൻ ഏജന്റും  ധനാപഹരണ കേസ് അവസാനിപ്പിച്ച്  ഇ വിനോദ് കുമാറിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരുന്നു.  പരാതിക്കാരനായ മുൻ ഡയറക്ടറുടെ മരണശേഷം ഭാര്യയും മക്കളും കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാതിക്കാരുടെ വാദം തള്ളി  കേസ് അവസാനിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.   
ബാങ്ക് ജീവനക്കാരനായ ഇ വിനോദ്‌ കുമാർ  സിപിഐ എം ഏരിയാ സെക്രട്ടറിയായി   തെരഞ്ഞെടുക്കപ്പെട്ടതിന്റെ  രാഷ്‌ട്രിയ വൈരാഗ്യമാണ്‌  ഹണിലാലിന്റെ പരാതിക്ക് പിന്നിലെന്നും ഹൈക്കോടതി ഉത്തരവിന്റെ  അടിസ്ഥാനത്തിൽ സഹകരണ ജോയന്റ്‌  രജിസ്ട്രാർ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top