20 April Saturday

ഇടിമിന്നലിൽ തെങ്ങുകൾ കത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
മുക്കം
മലയോരത്ത് കനത്ത മഴ. മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ കൊടിയത്തൂരിൽ രണ്ട് തെങ്ങുകൾ  കത്തിനശിച്ചു. ബുധൻ  വൈകിട്ടോടെയാണ് ശക്തമായ ഇടിമിന്നലോടെ മഴ തിമിർത്തുപെയ്തത്. തിരുവമ്പാടി അങ്ങാടിയിൽ കുരിശുപള്ളിക്കും ബസ്‌സ്‌റ്റാൻഡിനും ഇടയിലുള്ള റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. 
കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കെഎസ്ഇബി സബ് എൻജിനിയർ ഗോതമ്പറോഡ് പാലത്തിങ്ങൽ ഷാനവാസിന്റെയും അയൽവാസി സുരേഷിന്റെയും വീട്ടുവളപ്പിലെ തെങ്ങുകളാണ്  ശക്തമായ ഇടിമിന്നലിൽ കത്തിയത്. തെങ്ങിന്റെ കൂമ്പിൽ മിന്നലേറ്റ് ആളിക്കത്തുകയായിരുന്നു. ശക്തമായ മഴപെയ്തതോടെ തീയണഞ്ഞതിനാൽ മറ്റ് നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. 
കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഗവ. എൽപി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. സ്‌കൂളിന് സമീപത്തെ  എം സി അലി ഫാസിലിന്റെ  വീടിന്റെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top