കോഴിക്കോട്
നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. മുതലക്കുളത്ത് പ്രവർത്തിക്കുന്ന വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് അഗ്രോ സൊസൈറ്റിയുടെ തൃശൂരിലെ ആക്സിസ് ബാങ്കിലുള്ള അക്കൗണ്ടാണ് മരവിപ്പിക്കുന്നത്. കേസ് നേരിടുന്ന സൊസൈറ്റി ഡയറക്ടർമാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നീക്കവും  പൊലീസ് നടത്തുന്നുണ്ട്. പണം നഷ്ടപ്പെട്ട നിക്ഷേപകരെ അടുത്ത ദിവസം പൊലീസ് വിളിച്ചുവരുത്തും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക. 
കോയമ്പത്തൂർ ആസ്ഥാനമാക്കി ആരംഭിച്ച സൊസൈറ്റിക്ക് ജില്ലയിൽ കോഴിക്കോട്, വടകര, കുറ്റ്യാടി  എന്നിവിടങ്ങളിൽ ശാഖയുണ്ട്. 
കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കാനെന്ന പേരിലാണ് സൊസൈറ്റി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബൈലോ പ്രകാരം നിക്ഷേപം സ്വീകരിക്കാൻ സൊസൈറ്റിക്ക് അധികാരമില്ല. 
നിരവധി പേരിൽ നിന്നായി 7.75 കോടി രൂപയാണ് ഈ വർഷം മാത്രം സ്വീകരിച്ചത്. കൊളത്തറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസബ സിഐ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..