18 April Thursday

ഇ എം എസ് ഭവൻ നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

 നരിക്കുനി

സിപിഐ എം കാരക്കുന്നത് ലോക്കൽ കമ്മിറ്റി നിർമിച്ച ഇ എം എസ് ഭവൻ  പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ നാടിന് സമർപ്പിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി പി മോഹനനും ഇമ്പിച്ചിബാവ ഹാൾ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാറും ഉദ്ഘാടനംചെയ്‌തു.  ഒ  രാമചന്ദ്രൻ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം  മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ, എരിയാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ടി കെ സോമനാഥൻ, എൻ രാജേഷ്‌, കെ വി മുരളീധരൻ എന്നിവർ സംസാരിച്ചു.  കെ കെ കൃഷ്‌ണൻ കുട്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പുരുഷു കുട്ടമ്പൂർ സ്വാഗതവും കെ വി മനോഹരൻ നന്ദിയും പറഞ്ഞു.  നാല്‌ നിലകളും വിശാലമായ വായനമുറ്റവും ഉൾപ്പെടുന്നതാണ്‌ കെട്ടിടം. ഓഫീസ്, പ്രതിഭ ഡിജിറ്റൽ ലൈബ്രറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെടെ 3800 ചതുരശ്ര അടിയിലാണ് കെട്ടിടം.  കെ വി രവീന്ദ്രനാണ് നാല്‌ സെന്റ് സ്ഥലം നൽകിയത്.  പരിപാടിയുടെ ഭാഗമായി,  വിവിധ പാർടികളിൽനിന്ന്‌  രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ച സി പി നരേന്ദ്രനാഥ്‌ ഉൾപ്പെടെ 15 പേർക്കും അവരുടെ കുടുംബങ്ങൾക്കും സ്വീകരണംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top