20 April Saturday
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം

സമഗ്രാന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
കുറ്റ്യാടി 
ജാനകിക്കാടിനുസമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എം മരുതോങ്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ മേഖലയിൽ വ്യാപകമായ മയക്കുമരുന്ന് വിതരണ ശൃംഖല പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാര്യത്തിലും പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള അന്വേഷണവും തുടർനടപടികളും ഉണ്ടാവണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ ഒ ദിനേശൻ അധ്യക്ഷനായി. കെ ടി മനോജൻ, ടി കെ നാണു, കെ ടി മുരളി എന്നിവർ സംസാരിച്ചു.
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ മരുതോങ്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top