08 December Friday

ചെറുമീനുകളുമായി എത്തിയ 
ബോട്ടുകൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ പിടികൂടിയ ചെറുമീനുകൾ

കൊയിലാണ്ടി   
ചെറുമീനുകളെ പിടിക്കുന്നതിന്‌ നിരോധനം നിലനിൽക്കേ അത്തരം മീനുകൾ  പിടിച്ച  ബോട്ടുകൾ  മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ പിടികൂടി.  കൊയിലാണ്ടിയിൽനിന്ന്‌ ചൊവ്വാഴ്‌ച രണ്ട് ബോട്ടുകളും പുതിയാപ്പയിൽ നിന്ന്‌ ബുധൻ രാവിലെ  രണ്ട്‌ ബോട്ടുകളുമാണ്  പിടിച്ചത്. ഫിഷറീസ് അസി. ഡയറക്ടർ സുനീറിന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. കൊയിലാണ്ടിയിൽ ഹാർബറിന് പുറത്തുവച്ചും പുതിയാപ്പയിൽ ഹാർബറിൽ വച്ചുമാണ് ബോട്ടുകൾ പിടിയിലായത്‌. 
പരിശോധന തുടരുമെന്ന്  ഫിഷറീസ് അസി.ഡയറക്ടർ സുനീർ അറിയിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥരായ രാജൻ, ശ്രീരാഗ്, ഷൺമുഖൻ,  ജിതിൻ ദാസ്, റസ്ക്യൂ ഗാർഡുമാരായ വിഗ്നേഷ്, മിഥുൻ, സുമേഷ്, ഫെമിലേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വളത്തിനുവേണ്ടിയാണ്‌ ചെറുമീനുകളെ പിടിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top