കോഴിക്കോട്
പട്ടികജാതി ക്ഷേമ സമിതി ജില്ലയിൽ ഒരു ലക്ഷം പേരെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാ ഉദ്‌ഘാടനം കോക്കല്ലൂരിലെ എരമംഗലം യൂണിറ്റിൽ മുൻ ബാലുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഉണ്ണീരിക്കുട്ടിക്ക് നൽകി ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം. ബി ജെ ബിജിലേഷ്, എ എം ചന്ദ്രൻ, എം എം രാജൻ, എ എം ഷൈജ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..