പയ്യോളി
മദ്യപിച്ച് അപകടകരമായി അമിതവേഗത്തിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ്‌ചെയ്‌തു. വടകര–--കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ദുർഗ ബസ് ഡ്രൈവർ കണ്ണൂർ പിണറായി ഡോക്ടർമുക്ക് പറമ്പായിൽ അഗീഷ് (29) ആണ് അറസ്റ്റിലായത്. ബസും കസ്റ്റഡിയിലെടുത്തു.
ബുധൻ വൈകിട്ട് ആറോടെ വടകരയിൽനിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ബസിന്റെ അമിതവേഗത്തിൽ പരിഭ്രാന്തരായ യാത്രക്കാരിൽ ചിലർ പാതിവഴിയിൽ ഇറങ്ങി പയ്യോളി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പയ്യോളി ബസ് സ്റ്റാൻഡിൽനിന്നാണ് ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..