കോഴിക്കോട്
പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയിൽ ഓരുജല കുളം നിർമാണം, കല്ലുമ്മക്കായ കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്കെയിൽ അലങ്കാര മത്സ്യകൃഷി, മിനി റാസ് യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികൾക്ക് ടൂ വീലർ -ഐസ് ബോക്സ്, ത്രീ- വീലർ ഐസ് ബോക്സ് പദ്ധതികളുമുണ്ട്. അപേക്ഷ 30ന് വൈകിട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, ഫിഷറീസ് ഓഫീസ് കോംപ്ലക്സ്, വെസ്റ്റ്ഹിൽ പിഒ, കോനാട്, കോഴിക്കോട് -673 005 വിലാസത്തിൽ അയക്കണം. അപേക്ഷാഫോം ഫിഷറീസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0495- 2381430.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..