24 April Wednesday
ഓണം ബമ്പർ

‘ഒരു കോടി’ സല്യൂട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

ഓണം ബമ്പറിൽ രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ച 
പൊലീസ് ഉദ്യോഗസ്ഥർ

വടകര
ഓണം ബമ്പറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ വടകരയിലെ അഞ്ച് പൊലീസുകാർക്ക്. റൂറൽ എസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ വൈശാഖ്, ദിജേഷ്, അജിത്ത്, ചന്ദ്രൻ, രമേശൻ എന്നിവർ ചേർന്നെടുത്ത ടിസി 537460 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്കിന്റെ മേപ്പയ്യൂർ ശാഖയിൽ എൽപ്പിച്ചു. റൂറൽ ജില്ലാ പൊലീസ് ഓഫീസിൽ സ്ഥിരമായി ലോട്ടറി വിൽപ്പന നടത്താറുള്ള സന്തോഷിൽനിന്നാണ് ഇവർ ടിക്കറ്റെടുത്തത്. 
പൊലീസുകാരായ ഇവർക്ക് വിൽപ്പനക്കാരനെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. ജീവിത പ്രയാസമനുഭവിക്കുന്ന സന്തോഷിനുവേണ്ടി ഇവർ പലതവണ ടിക്കറ്റെടുത്ത് സഹായിച്ചിരുന്നു. സമ്മാനങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇത്തവണ അഞ്ചുപേരും ചേർന്ന് ഓണം ബമ്പറിന്റെ അഞ്ച് ടിക്കറ്റുകളെടുത്തു. അതിൽ ഒന്നിനാണ് ഭാഗ്യം കടാക്ഷിച്ചത്. നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ച വിവരവും സന്തോഷ് തന്നെയാണ് ഇവരെ വിളിച്ചറിയിച്ചത്. വൈശാഖ്, ദിജേഷ്, അജിത്ത് എന്നിവർ സ്പെഷ്യൽ ബ്രാഞ്ചിലാണ് ജോലിചെയ്യുന്നത്. ചന്ദ്രൻ, രമേശൻ എന്നിവർ പൊലീസിലെ ഡ്രൈവർ തസ്തികയിലും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top