12 July Saturday

മൂഴിക്കൽ–-മെഡിക്കൽ കോളേജ്‌ പൈപ്പ്‌ ലൈൻ റോഡ്‌ അടയ്‌ക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
കോഴിക്കോട്‌
മൂഴിക്കൽ–-മെഡിക്കൽ കോളേജ്‌ പൈപ്പ്‌ ലൈൻ റോഡ്‌ അടയ്‌ക്കാനുള്ള നീക്കത്തിൽനിന്ന്‌ ഗവ. മെഡിക്കൽ കോളേജ്‌ അധികൃതർ പിൻവാങ്ങണമെന്ന്‌ റോഡ്‌ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കക്കോടി, കുരുവട്ടൂർ, പാലത്ത്‌ ഭാഗങ്ങളിൽനിന്നുള്ളവർ കാലങ്ങളായി ഉപയോഗിക്കുന്ന വഴിയാണിത്‌. മെഡിക്കൽ കോളേജ്‌ ക്യാമ്പസ്‌ ഒറ്റ മതിൽക്കെട്ടിനുള്ളിലാക്കാനാണ്‌ ഈ റോഡ്‌ കെമിക്കൽ എക്‌സാമിനേഷൻ ലാബിന്‌ സമീപം അടയ്‌ക്കുന്നതെന്നാണ്‌ അധികൃതർ പറയുന്നത്‌.  
കഴിഞ്ഞ ദിവസം റോഡ്‌ അടയ്‌ക്കാനുള്ള നീക്കം ജനപ്രതിനിധികൾ ഇടപെട്ടാണ്‌ തടഞ്ഞത്‌. ക്യാമ്പസിന്‌ മതിൽ കെട്ടുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ റോഡ്‌ അടയ്‌ക്കുന്നത്‌ അംഗീകരിക്കാനാവിലെന്നും ജനറൽ കൺവീനർ എം എ ജോൺസൺ പറഞ്ഞു.  ചില ഉദ്യോഗസ്ഥർ ജനതാൽപ്പര്യത്തിന്‌ വിരുദ്ധമായി എടുക്കുന്ന തീരുമാനമാണ്‌ ഇതിനുപിന്നിൽ. സംരക്ഷണ സമിതി അംഗങ്ങളായ ബൈജു മേരിക്കുന്ന്‌, മാസിൻ റഹ്‌മാൻ, പി ടി സന്തോഷ്‌ കുമാർ, കെ പി റജീഷ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top