29 March Friday

ഫറോക്ക് പഴയപാലത്തിന് 
ഇനി പുതിയ കമാനങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday Jun 21, 2022

ഫറോക്ക് പഴയ ഇരുമ്പുപാലത്തിൽ സ്ഥാപിക്കാനുള്ള പുതിയ കമാനങ്ങൾ 
ഒരുക്കുന്നു

ഫറോക്ക്
ഫറോക്ക് പഴയ ഇരുമ്പുപാലം നവീകരിക്കുന്നതിനായി പുതിയ കമാനങ്ങൾ നിർമിച്ചുതുടങ്ങി. പാലവും സമീപത്തെ നടപ്പാലവും  അറ്റകുറ്റപ്പണി നടത്തി ചായമടിച്ച് പുതുമോടിയിലാക്കുന്നതിന് മുന്നോടിയായി ശുചീകരണവും ആരംഭിച്ചു. ഉയരം കൂടിയ വാഹനങ്ങളെ നിയന്ത്രിക്കാൻ കവാടത്തിൽ ഹൈറ്റ് ഗേജ് സ്ഥാപിക്കും.    
ചാലിയാറിന് കുറുകെ ഫറോക്ക് നഗരസഭയേയും കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂരിനേയും ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലം  കാലപ്പഴക്കത്താൽ ദ്രവിച്ചും  ചരക്കുലോറികളിടിച്ചും തകർച്ചയുടെ വക്കിലായതിനാലാണ് 90 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നത്.പാലം ബലപ്പെടുത്തി അലങ്കാര വിളക്കുകളും  പ്രവേശന കവാടവും നിർമിച്ച് ചാലിയാറിലൂടെയുള്ള ബോട്ടുയാത്രക്കാർക്ക്‌ വിസ്മയ കാഴ്ചയൊരുക്കും. 
പാലം 
അടയ്‌ക്കേണ്ടിവരും
തകർന്ന ഒമ്പത്‌ ഉരുക്കുകമാനങ്ങൾക്ക്‌ പകരം പുതിയ കമാനങ്ങളേറെയും സജ്ജമായെങ്കിലും  ഇവ പാലത്തിൽ സ്ഥാപിക്കുന്നതിന്‌ പാലത്തിലൂടെ ഗതാഗതവും പൊതുജന സഞ്ചാരവും ഒഴിവാക്കണം. ഉയർന്ന ശേഷിയുള്ള ഹൈഡ്രോ ബ്ലാസ്റ്റിങ് യന്ത്രം ഉപയോഗിച്ചാണ് തുരുമ്പ് നീക്കുന്നത്.  വൈദ്യുതി മുടങ്ങിയാലും പണി മുടങ്ങില്ല. പെട്രോളിൽ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top