താമരശേരി
ഗ്രാമീണ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്ന സഹകരണ പ്രസ്ഥാനത്തിന്റെ പുതിയ മേഖലകളിലേക്കുളള ചുവടുവയ്‌പ് വൻ മാറ്റത്തിന് വഴിതെളിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഉത്തരവാദിത്വം നിർവഹിച്ച് സമൂഹത്തെ സംരക്ഷിക്കാൻ സഹകരണപ്രസ്ഥാനം സന്നദ്ധമായി. ലോകത്തിനുതന്നെ മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് താമരശേരി ശാഖ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ചെയർമാൻ ടി പി ദാസൻ അധ്യക്ഷനായി.
ജനറൽ മാനേജർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നിക്ഷേപ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്‌ദുറഹിമാൻ , ലോക്കർ മുൻ ചെയർമാൻ എ ടി അബ്ദുളളക്കോയ, കറന്റ് അക്കൗണ്ട് കെ മഞ്‌ജിത, സോളാർ വായ്‌പാ പോളിസി കാനങ്ങോട് ഹരിദാസൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. കെ ബാബു, പി സി ഹബീബ് തമ്പി, പി ബി ഷൈൻ, ടി കെ അരവിന്ദാക്ഷൻ, എം കെ ശശി, അമീർ മുഹമ്മദ് ഷാജി, ഹാഫിസ് റഹ്‌മാൻ, കണ്ടിയിൽ മുഹമ്മദ്, കെ വി സെബാസ്‌റ്റ്യൻ, കുര്യൻ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.
വൈസ് ചെയർമാൻ വി എസ് ഗോപകുമാർ സ്വാഗതവും ഡയരക്ടർ പി വി മാധവൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..