26 April Friday

സിഡബ്ല്യുആർഡിഎമ്മിൽ അന്താരാഷ്‌ട്ര സമ്മേളനം 
നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
കോഴിക്കോട്‌
കുന്നമംഗലം  ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സിഡബ്ല്യുആർഡിഎം) ജല പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനം 22 മുതൽ 24 വരെ നടക്കുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ മനോജ്‌ പി സാമുവൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 22ന്‌ രാവിലെ 10ന്‌ കലിക്കറ്റ്‌ സർവകലാശാല വിസി പ്രൊഫ. എം കെ ജയരാജ്‌   ഉദ്‌ഘാടനംചെയ്യും.  
 പ്രശ്‌സ്‌ത ജലശാസ്‌ത്രജ്ഞൻ പ്രൊഫ. വിജയ്‌ പി സിങ് (അമേരിക്ക),  മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ ഡോ. എം സി ദത്തൻ, സംസ്ഥാന പ്ലാനിങ് ബോർഡ്‌ അംഗം വി നമശിവായം, നിതി ആയോഗ്‌ ഉപദേശക സമിതി അംഗം ഡോ. നീലം പട്ടേൽ, കെഎസ്‌സിഎസ്‌ടിഇ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ പ്രൊഫ. കെ പി സുധീർ എന്നിവർ ഉൾപ്പെടെ മുന്നൂറോളം ശാസ്‌ത്ര പ്രതിനിധികൾ പങ്കെടുക്കും. 
     ജലവിഭവ പരിപാലനം, ജലമലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ, ഭൂഗർഭ ജല പരിപാലനം, തണ്ണീർത്തടങ്ങൾ, കാലാവസ്ഥാ വ്യതിയാനം, നദീതടങ്ങൾ തുടങ്ങി പത്ത്‌ വിഷയങ്ങളിൽ വിദഗ്‌ധർ സംസാരിക്കും.  ഇരുന്നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന്‌ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനംചെയ്യും. 
    വാർത്താസമ്മേളനത്തിൽ സിഡബ്ല്യുആർഡിഎം സീനിയർ സയിന്റിസ്‌റ്റുകളായ ഡോ. ടി ആർ രശ്‌മി, സി പി പ്രിജു, ബി വിവേക്‌, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ പി കെ ശ്രീകല എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top