25 April Thursday

മഴ കനത്തുതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കോഴിക്കോട്‌ 

ജില്ലയിൽ മലയോരങ്ങളിൽ ഉൾപ്പെടെ മഴ കനത്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകിവീണു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 
ആവിലോറ പറക്കുന്ന്‌ ശക്തമായ മഴയിൽ പൂവത്തിങ്ങൽ അപ്പുവിന്റെ വീടിന്റെ കാർപോർച്ചും മുറ്റവും ചുറ്റുമതിലും ഇടിഞ്ഞുവീണു. പോർച്ചിൽ നിർത്തിയിട്ടിരുന്ന മിനിലോറി വീടിനോട് ചേർന്ന വയലിലേക്ക് മറിഞ്ഞുവീണു. ആളപായമില്ല.
കോഴിക്കോട്‌ നഗരം വെള്ളത്തിൽ മുങ്ങി.  പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. കണ്ണൂർ റോഡ്‌ –-ക്രിസ്‌ത്യൻ കോളേജ്‌ ജങ്‌ഷനിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മാലിന്യമടിഞ്ഞു. ജാഫർഖാൻ കോളനി റോഡിലും വെള്ളക്കെട്ടായി. സ്‌റ്റേഡിയം ജങ്‌ഷനിൽ വെള്ളക്കെട്ടിനെ തുടർന്ന്‌ ഗതാഗതക്കുരുക്കുണ്ടായി. കോട്ടൂളി, പട്ടേരി ഭാഗത്ത്‌ കടകളിൽ വെള്ളം കയറി. തണ്ണീർപന്തൽ, പറമ്പിൽ ബസാർ, മൂഴിക്കൽ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളംപൊങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top