18 September Thursday

കുട്ടികളിലെ വാക്‌സിനേഷൻ 
വർധിപ്പിക്കാൻ എഡ്യുഗാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
കോഴിക്കോട്‌
സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി കൂടുതൽ കുട്ടികളിൽ കോവിഡ്‌ വാക്‌സിനേഷൻ നടത്താനായി ആരോഗ്യ വകുപ്പ്‌ പ്രത്യേക യജ്ഞം സംഘടിപ്പിക്കുന്നു. എഡ്യുഗാർഡ്‌ എന്ന പേരിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 26, 27, 28 തീയതികളിൽ പ്രത്യേക ക്യാമ്പായാണ്‌ വാക്‌സിനേഷൻ നടത്തുക. കുട്ടികൾക്കിടയിലെ വാക്‌സിനേഷൻ നിരക്ക്‌ കുറവായ സാഹചര്യത്തിലാണ്‌ ഈ നടപടി. 
നിലവിൽ എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ സൗകര്യമുണ്ടെങ്കിലും കുട്ടികൾ എത്തുന്നില്ല. 12നും 14നും ഇടയിൽ പ്രായമുള്ളവരിൽ 11,829 പേരാണ്‌ വാക്‌സിനെടുത്തത്‌. ഈ പ്രായ പരിധിയിൽ ഏതാണ്ട്‌ ഒരു ലക്ഷത്തിലേറെ കുട്ടികൾ ജില്ലയിലുണ്ട്‌.  മുതിർന്നവരിലെ വാക്‌സിനേഷൻ ഏറെക്കുറെ പൂർണമായും പൂർത്തീകരിച്ചതാണ്‌. കോർബെവാക്‌സ്‌ ആണ്‌ കുട്ടികൾക്ക്‌ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top