26 April Friday
നെല്യാടി ടൂറിസം പദ്ധതിക്ക് തുടക്കം

ഇങ്ങ്‌ പോരൂ... പൊളിയാണ്‌ 
‘നെല്യാടിയിലെ’ കാഴ്‌ചകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ഉദ്ഘാടനത്തിനുശേഷം കാനത്തിൽ ജമീല എംഎൽഎയും അതിഥികളും ഷിക്കാര ബോട്ടിൽ സഞ്ചരിക്കുന്നു

സ്വന്തം ലേഖകൻ
കൊയിലാണ്ടി 
വിനോദസഞ്ചാരികൾക്ക്‌ മനം കുളിർപ്പിക്കുന്ന അനുഭവങ്ങൾ പകരാൻ ഇനി നെല്യാടി ടൂറിസം പദ്ധതിയും. നെല്യാടിപ്പുഴയുടെയും അകലാപ്പുഴയുടെയും പ്രകൃതിഭംഗി ഉപയോഗപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഷിക്കാര ബോട്ടിങ്, സ്പീഡ് ബോട്ടിങ്, പെഡൽ ബോട്ടിങ്, കയാക്കിങ്, കാൻഡിൽ ലൈറ്റ് ഡിന്നർ, ഔട്ട്‌ഡോർ ആംഫി തിയറ്റർ മീറ്റിങ്‌, സൺസെറ്റ്‌ വ്യൂ പോയിന്റ്, സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്, സെൽഫി ഷൂട്ട് പോയിന്റ്, വാലെന്റൈൻസ് കോർണർ, പ്രീ മാര്യേജ്–- -പോസ്റ്റ് മാര്യേജ് ലെഷർ ട്രിപ്പ്, ദേശാടനപ്പക്ഷി നിരീക്ഷണം തുടങ്ങിയ സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. രുചികരമായ നാടൻ ഭക്ഷണങ്ങളും ലഭ്യമാണ്‌.  
നെല്യാടി പുഴയോരത്ത്‌ കൊടക്കാട്ടുമുറി പഴയ പൂഴിക്കടവിലെ ആംഫി തിയറ്ററിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി യാഥാർഥ്യമാക്കിയത്‌. ഡയറക്ടർമാരായ ഹർദേവും അമർജിത്തും പദ്ധതി പരിചയപ്പെടുത്തി. 
ഷിക്കാര ബോട്ട് നഗരസഭാ ചെയർപേഴ്സൺ കെ പി സുധയും വെബ്സൈറ്റ് നഗരസഭാ വൈസ് ചെയർമാൻ കെ സത്യനും സ്പീഡ് ബോട്ട്  മുൻ എംഎൽഎ കെ ദാസനും പെഡൽ ബോട്ട് വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിലും കയാക്കിങ് താഴെ കൊന്നെങ്കണ്ടി ടി കെ നാരായണനും ഉദ്ഘാടനംചെയ്തു. നെല്യാടി ടൂറിസം ക്ലബ് സെക്രട്ടറി എ ഡി ദയാനന്ദൻ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ ഇ കെ അജിത്, സി പ്രജില, മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ  ശ്രീകുമാർ, മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി  രാജൻ, കീഴരിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിർമല തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ലെഷർ ടൂറിസം ചെയർമാൻ കെ ടി രാഘുനാഥൻ സ്വാഗതവും പി എം സൗമിനി  നന്ദിയും പറഞ്ഞു. മാജിക് ഷോയും കളരിപ്പയറ്റും അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top