28 March Thursday

വാഹനം പാർക്ക്‌ ചെയ്‌താൽ കീശ കീറും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
സ്വന്തം ലേഖകൻ
കോഴിക്കോട്‌
വാഹന പാർക്കിങ്ങിന്റെ പേരിൽ കോഴിക്കോട്‌ റെയിൽവേ സ്റ്റേഷനിൽ  പകൽക്കൊള്ള. ദിവസവും വാഹനം പാർക്ക്‌ ചെയ്യുന്നവരെയാണ്‌ നിരക്ക്‌ പ്രതികൂലമായി ബാധിക്കുക. നിലവിലുള്ള കരാർ കാലാവധി  31ന്‌ അവസാനിക്കും. പുതിയ ടെൻഡർ ക്ഷണിക്കുമ്പോൾ തുക ഇനിയും കൂടും. 
സൈക്കിളിന്‌ നാല്‌ മണിക്കൂർവരെ ആറുരൂപയാണ്‌ പാർക്കിങ് ഫീസ്‌. 4–-12 മണിക്കൂർ 12 രൂപ. 12–-24 മണിക്കൂർ 25 രൂപ.  അതിനുമുകളിൽ ഓരോ 24 മണിക്കൂറിനും 25 രൂപ നൽകണം. 
ഇരുചക്ര വാഹനങ്ങൾക്ക്‌ ആദ്യ നാല്‌ മണിക്കൂറിന്‌ 12 രൂപ വേണം.   രാവിലെ റെയിൽവേ സ്‌റ്റേഷനിൽ വാഹനം നിർത്തി 12 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയാൽപോലും 18 രൂപ നൽകണം. 12–-24 മണിക്കൂറിൽ ഇത്‌ 25 രൂപയാണ്‌. 24 മണിക്കൂർ കഴിഞ്ഞാൽ 25 രൂപ അധികം നൽകണം. ഫലത്തിൽ ഒരു ദിവസം ബൈക്ക്‌ പാർക്ക്‌ ചെയ്‌ത്‌ പിറ്റേദിവസം 24 മണിക്കൂർ കഴിഞ്ഞ്‌ എടുക്കുമ്പോൾ 50 രൂപ നൽകണം. നിത്യയാത്രക്കാർക്ക്‌ മാസം വൻ തുകയാണ്‌ വേണ്ടിവരുന്നത്‌.  
കാർ, ജീപ്പ്‌, വാൻ എന്നിവ പാർക്ക്‌ ചെയ്‌താൽ കുത്തുപാളയെടുക്കും.  നാല്‌ മണിക്കൂർവരെ 25 രൂപ. 4–-12 മണിക്കൂറിന്‌ 50, 12–-24 മണിക്കൂറിന്‌ 95,  24 മണിക്കൂറിന്‌ മുകളിൽ 120 എന്നിങ്ങനെയാണ്‌ ഫീസ്‌.  24 മണിക്കൂർ കഴിഞ്ഞാൽ 215 രൂപ നൽകണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top