25 April Thursday

കുടിവെള്ളത്തിനായി വീട്ടമ്മമാരുടെ പഞ്ചായത്ത് ഓഫീസ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മുക്കം

കാരശേരി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ 17-ാം വാർഡിൽ നാല് മാസത്തോളമായി വെള്ളമില്ലാതെ ദുരിതം പേറുന്ന വീട്ടമ്മമാർ  പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ചും  ധർണയും  നടത്തി. വൈദ്യുതി ചാർജ്‌ മാസംതോറും ആയിരക്കണക്കിന് രൂപ നൽകിയിട്ടും പ്രവർത്തനസജ്ജമല്ലാത്ത കൊളോറമ്മൽ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ധർണ.  സുബൈർ അത്തൂളി ഉദ്ഘാടനംചെയ്തു. കെ പി വിനു അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ്, കെ ഷാജികുമാർ, ഒ സുഭാഷ്, കെ ജി ഗഫൂർ, ഷറീന സുബൈർ, പഞ്ചായത്തംഗങ്ങളായ കെ പി ഷാജി, കെ കെ നൗഷാദ്, എം ആർ സുകുമാരൻ, ഇ പി അജിത്ത്, കെ ശിവദാസൻ, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top