19 April Friday

കെഎസ്ടിഎ ജില്ലാ ജാഥ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കെഎസ്ടിഎ ജില്ലാ പ്രചാരണ ജാഥ കുറ്റ്യാടിയിൽ കെ ടി കുഞ്ഞിക്കണ്ണൻ 
ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എസ്‌ടിഎഫ്ഐ  ഫെബ്രുവരി 24ന് സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം കെഎസ്ടിഎ ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ പ്രചാരണ ജാഥ ശനിയാഴ്ച പ്രയാണമാരംഭിക്കും. ജാഥ കുറ്റ്യാടിയിൽ കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു.  കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ അധ്യക്ഷനായി. വി പി രാജീവൻ, സി സതീശൻ, സജീഷ് നാരായണൻ, ആർ എം രാജൻ, വി പി മനോജ്, വി ടി രതി എന്നിവർ സംസാരിച്ചു. സി എൻ ബാലകൃഷ്ണൻ സ്വാഗതവും കെ കെ ബാബു നന്ദിയും പറഞ്ഞു.
കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ആർ എം രാജൻ ജാഥാലീഡറും ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ പൈലറ്റും ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി പി മനോജ് മാനേജരുമായുള്ള ജാഥ ശനിയാഴ്ച കോഴിക്കോട് പുതിയ സ്റ്റാൻഡി‌ൽ സമാപിക്കും. 
ജാഥ ഇന്ന്
രാവിലെ 9.30ന് വടകര, പകൽ 11ന് പയ്യോളി,  12.15- ഉള്ള്യേരി, 2.15 - താമരശേരി, 3.15- കൊടുവള്ളി, 4.15- മെഡിക്കൽ കോളേജ്, 5.15 കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡ്‌ (സമാപനം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top