19 April Friday

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം; ബ്ലോക്ക്‌ പഞ്ചായത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തൂണേരി പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിക്കുന്നു

തൂണേരി 

തൂണേരി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കേണ്ട മെറ്റീരിയൽ പ്രവൃത്തികൾക്ക് അനുമതി നിഷേധിച്ചതിനെതിരെ ഭരണസമിതി അംഗങ്ങൾ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം. 
വൈസ് പ്രസിഡന്റ്‌ കെ മധുമോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ വളപ്പിൽ കുഞ്ഞമ്മത്, സുധ സത്യൻ, മെമ്പർമാരായ ഇ കെ രാജൻ, കെ പി ലിഷ, ടി എൻ രഞ്ജിത്ത്, കൃഷ്ണൻ കാനന്തേരി, റഷീദ് കാഞ്ഞിരക്കണ്ടിഎന്നിവരടങ്ങുന്ന സംഘമാണ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി ബിഡിഒ മുമ്പാകെ പ്രതിഷേധിച്ചത്. മെറ്റീരിയൽ പ്രവൃത്തികൾ നടപ്പാക്കുന്നതിൽ വ്യക്തമായ കാരണങ്ങൾ ഇല്ലാതെ അനുമതി നിഷേധിക്കുന്ന സമീപനത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ച ശേഷമാണ് പ്രതിഷേധത്തിനെത്തിയത്. 
മെറ്റീരിയൽ വർക്കിന്റെയും  തൊഴിലിന്റെയും അനുപാതത്തിന്റെ പരിധി കഴിഞ്ഞതിനാലാണ് മെറ്റീരിയൽ പ്രവൃത്തികൾക്കുള്ള  അനുമതി നിരസിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top