19 April Friday

റോഡ്‌ നിർമാണത്തിനെതിരെ കള്ളപ്പരാതി; 
50 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

നാദാപുരം 

ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമിക്കുന്ന റോഡിനുവേണ്ടി സ്വകാര്യ സ്ഥലം കൈയേറിയെന്ന കള്ളക്കേസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉൾപ്പെടെ എട്ടുപേരെ നാദാപുരം പൊലീസ്  അറസ്റ്റ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ അച്യുതൻ, മറ്റു നേതാക്കളായ എം കെ കുമാരൻ, എ ടി കെ ഭാസ്‌കരൻ, എള്ളാനി ഭാസ്‌കരൻ, ടി സജീവൻ, കെ എം ഹരിദാസൻ, പി വിനു, ടി എം രവീന്ദ്രന്‍  എന്നിവരാണ് സ്റ്റേഷനിൽ അറസ്റ്റ് വരിച്ചു ജാമ്യം നേടിയത്. എസ്എൻഡിപി നേതാവ് കുന്നുമ്മൽ കുമാരനാണ് കള്ളപ്പരാതി നൽകിയത്.
വാർഡംഗം കെ വി ജിഷ അടക്കം 50 പേർക്കെതിരെയാണ് കേസെടുത്തത്. പുറമേരി പഞ്ചായത്തിലെ  നടേമൽ പീടിക കുമ്മിളിമുക്ക് ആലിശ്ശേരി റോഡ് ജനകീയ കൂട്ടായ്മയിൽ നാട്ടുകാരും ജനപ്രതിനിധികളും വീതി കൂട്ടിയതുമായി ബന്ധിപ്പിച്ചാണ് പരാതി. റോഡ് പണി പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 15ന് ഉദ്ഘാടനം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി വനജ പറഞ്ഞു. 45 ലക്ഷം രൂപ കൂടി ഈ റോഡിന് അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. ആറുമീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top