26 April Friday

മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
സ്വന്തം ലേഖകൻ
കോഴിക്കോട് 
കോവിഡ്‌ പടരുന്ന പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ ഒപി സമയം ഒരു മണിക്കൂർ കുറച്ച് പകൽ 12 വരെയാക്കി. പുതുക്കിയ സമയക്രമം രാവിലെ എട്ടുമുതൽ പകൽ 12 വരെയായിരിക്കും. കോവിഡ് സി വിഭാഗത്തിൽപ്പെട്ട (തീവ്രരോഗമുള്ളവർ) രോഗികൾ മാത്രം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കണമെന്നും രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുളളൂവെന്നും വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാർഥികൾക്ക് തിയറി ഓൺലൈൻ ക്ലാസാക്കി. ആശുപത്രിയിലും ഹോസ്റ്റലുകളിലും കോവിഡ് പ്രോട്ടോകോൾ നിയന്ത്രണം കർശനമാക്കി.
സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട്‌ പാസ് നൽകി സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിർത്തി. ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അകത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കുകയുള്ളൂ. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനം ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top