25 April Thursday

മുനീറില്ലാതെ എന്ത്‌ ഐശ്വര്യയാത്ര, പ്രതിഷേധവുമായി യൂത്ത്‌ ‌ലീഗ്‌

സ്വന്തം ലേഖകൻUpdated: Thursday Jan 21, 2021
 
കോഴിക്കോട്‌ 
യുഡിഎഫ്‌ ഐശ്വര്യ കേരളയാത്രയിൽ പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിനെ തഴയുന്നതായി ആക്ഷേപം. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന യാത്രയിൽ മുനീറിനെ പൂർണമായി ഒഴിവാക്കിയതിലാണ്‌ വിമർശനം. 
31ന്‌ കാസർകോട്‌ നിന്നാണ്‌ യാത്രയുടെ തുടക്കം. ജാഥയുടെ ഉപനായകനാക്കിയില്ല, എങ്കിൽ കോ ഓർഡിനേറ്ററായെങ്കിലും  ഉൾപ്പെടുത്തേണ്ടതല്ലെ എന്ന ചോദ്യവുമായി മുസ്ലിം യൂത്ത്‌ ‌ലീഗ്‌ രംഗത്തെത്തിയിട്ടുണ്ട്‌.  ജാഥയുടെ പോസ്‌റ്ററിലും മുനീറില്ല. ഇതും എതിർപ്പിന്‌ കാരണമാണ്‌. പ്രതിപക്ഷ നേതാവ്‌ പുറത്തിറക്കിയ പോസ്‌റ്ററിൽ ലീഗിന്‌ പ്രാധാന്യം കുറഞ്ഞെന്ന പരാതിയുമുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌തങ്ങളുടെ ഫോട്ടോ നൽകിയത്‌ അപ്രധാനമായാണെന്ന വിമർശനവുമുണ്ട്‌. സമ്മർദവും എതിർപ്പും ശക്തമായതോടെ മുനീറിന്റെ പടം ചേർത്ത്‌ പുതിയ പോസ്‌റ്ററിറക്കുമെന്നാണ്‌ സൂചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top