28 March Thursday

ബാലസംഘം 
ജില്ലാ അക്ഷരോത്സവം ഇന്ന്‌ കുറ്റിച്ചിറയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
കോഴിക്കോട്
ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  പതിമൂന്നാമത് കേളു ഏട്ടൻ സ്മാരക അക്ഷരോത്സവത്തിന്റെ ജില്ലാതല മത്സരം ഞായറാഴ്‌ച കുറ്റിച്ചിറയിൽ നടക്കും. ലഹരിയും അന്ധവിശ്വാസങ്ങളും കുട്ടികളെയും സമൂഹത്തെയും വേട്ടയാടുന്നകാലത്ത് കഥകളിലൂടെയും കളികളിലൂടെയും ശാസ്ത്രബോധവും ചരിത്രബോധവുമുള്ള  പുതുതലമുറയെ വാർത്തെടുക്കുകയാണ്‌  അക്ഷരോത്സവത്തിന്റെ ലക്ഷ്യം. യൂണിറ്റ്, മേഖല, ഏരിയാതലങ്ങളിൽനിന്ന്‌ വിജയിച്ചുവന്ന 192  കൂട്ടുകാരാണ് ജില്ലാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.  
രാവിലെ 9.30ന് ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക അക്ഷരോത്സവം  ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനം  സാഹിത്യകാരി ഖദീജ മുംതാസ് ഉദ്ഘാടനംചെയ്യും. 
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്നായി മികച്ച മൂന്നുപേരെ വീതം തെരഞ്ഞെടുക്കും. ഇവർക്ക് കേളുഏട്ടൻ സ്മാരക ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top