26 April Friday

തോരാമഴയിൽ കുളിച്ച്‌

സ്വന്തം ലേഖകന്‍Updated: Sunday Sep 20, 2020
 
കോഴിക്കോട്‌
തുടർച്ചയായി പെയ്‌ത മഴയിൽ കുതിർന്ന്‌ നാടും നഗരവും. താഴ്‌ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി‌. കോഴിക്കോട്‌ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറി. മലയോരത്തും കനത്ത മഴയാണ്‌. മൂന്നുദിവസം ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ജില്ലയിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ഉണ്ടാവാൻ സാധ്യതയുണ്ട്. 22ന് യെല്ലോ അലർട്ടാണ്. തൃശൂരിൽനിന്ന്‌ ദേശീയ ദുരന്ത നിവാരണസേനയുടെ (എൻഡിആർഫ്) 20 പേരടങ്ങിയ സംഘം ജില്ലയിലെത്തി. 
ശനിയാഴ്‌ച രാവിലെ എട്ടരയ്‌ക്ക്‌ അവസാനിച്ച 24 മണിക്കൂറിൽ വടകരയിൽ 97 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ ഈ മേഖലയിലാണ്‌.  കോഴിക്കോട്ട്‌ 37.7 മില്ലിമീറ്ററും കൊയിലാണ്ടിയിൽ 49 മില്ലിമീറ്ററും മഴപെയ്‌തു. ശനിയാഴ്‌ച രാവിലെ എട്ടര മുതൽ വൈകിട്ട്‌ അഞ്ചര വരെ കോഴിക്കോട്ട്‌ 34 മില്ലിമീറ്റർ മഴ പെയ്‌തു.
ജാഗ്രത പാലിക്കണം
താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, -മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകളും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളുമാണെന്ന്‌ കണ്ടെത്തിയ സ്ഥലങ്ങളിലെ താമസക്കാരും ഇവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട്‌ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top