29 March Friday

ധാരണാപത്രമായി മിഠായിത്തെരുവ് ഓൺലൈനിൽ

സ്വന്തം ലേഖകന്‍Updated: Sunday Sep 20, 2020
കോഴിക്കോട് 
മിഠായിത്തെരുവിലെ എന്തും ഇനി ഓൺലൈനായി രാജ്യത്ത് എവിടെയിരുന്നും വാങ്ങാം. ഓൺലൈൻ സ്ഥാപനമായ ഫിക്സോയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതുസംബന്ധിച്ച ധാരണാപത്രം വ്യാപാരികൾ ഒപ്പുവച്ചു. നഗരാതിർത്തിയിലെ വീട്ടുകാർക്ക് രണ്ടു മണിക്കൂർകൊണ്ട് സാധനങ്ങൾ വീട്ടിലെത്തും. 
വ്യാപാരികളുടെ ആദ്യ രജിസ്ടേഷൻ വ്യാപാരി കെ അസീമി(വിറ്റ്‌കോ പ്ലാസ്റ്റിക്സ്)ൽനിന്ന്‌  തരുൺ ജഗദീഷ് ഏറ്റുവാങ്ങി. 25ഓടെ വീട്ടിലിരുന്ന് മിഠായിത്തെരുവിലെ സ്ഥാപനങ്ങളിൽനിന്ന്‌ അവശ്യവസ്തുക്കൾ തെരഞ്ഞെടുത്ത് വാങ്ങാനുള്ള സംവിധാനമാണ് വരുന്നത്. ജൗഹർ ടാം ടൺ (സിൽക്കി), ഫിക്സോ സിഇഒ ആർ നവീദ് എന്നിവർ സംസാരിച്ചു.  ടി പി എം ഹാഷിർ അലി സ്വാഗതവും ഖാലിദ് കണ്ണങ്കണ്ടി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top