19 April Friday

കൃഷ്‌ണപിള്ളയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

സിപിഐ എം–സിപിഐ സംയുക്തമായി സംഘടിപ്പിച്ച പി കൃഷ്ണപിള്ള ദിനാചരണം സ്‌നേഹാഞ്‌ജലി ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
കമ്യൂണിസ്റ്റ്‌ നേതാവ്‌ പി കൃഷ്‌ണപിള്ളയുടെ 74–-ാം ചരമവാർഷികദിനം വിപുലമായി ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും അനുസ്‌മരണ പൊതുയോഗങ്ങളും നടന്നു. പാർടി ഓഫീസുകളിൽ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. 
സിപിഐ എമ്മും സിപിഐയും സംയുക്തമായും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. 
കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രത്തിൽ നടന്ന അനുസ്മരണ യോഗം പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എൻ ഉദ്‌ഘാടനംചെയ്‌തു. പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. മിനി പ്രസാദ്, കെ പി അനിൽകുമാർ എന്നിവർ സംസാരിച്ചു. 
ഡോ. ജെ പ്രസാദ് അധ്യക്ഷനായി. കെ കെ സി പിള്ള സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top