20 April Saturday

പുറക്കാട്ടിരിയിൽ ക്ഷേത്രത്തിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

പുറക്കാട്ടിരി പാലത്തിന് സമീപം മോഷണം നടന്ന കാരം വെള്ളി ക്ഷേത്രത്തിൽ 
വിരലടയാള വിദഗ്‌ധർ പരിശോധന നടത്തുന്നു

 എരഞ്ഞിക്കൽ

പുറക്കാട്ടിരി പാലത്തിന് സമീപത്തെ കാരംവെള്ളി  സുബ്രഹ്മണ്യസ്വാമി  ക്ഷേത്രത്തിൽ മോഷണം.  40 നെയ്‌വിളക്കും രണ്ട്‌ വലിയ ഓട്ടുവിളക്കും മൂന്ന്‌ തൂക്കുവിളക്കും മോഷ്‌ടിച്ചവർ ഭണ്ഡാരവും വഴിപാട് കൗണ്ടറും തകർത്ത് പണവും കവർന്നു. വിഗ്രഹത്തിന്റെ പ്രഭാ മണ്ഡലവും മോഷണം പോയി.  വെള്ളി രാവിലെ  നടതുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്‌. പിന്നാലെ, കൗണ്ടറിന്റെ പൂട്ട് തകർത്ത കള്ളന്റേതാണെന്നു കരുതുന്ന രക്തക്കറ തറയിൽ കണ്ടെത്തി. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും എലത്തൂർ പൊലീസും പരിശോധന നടത്തി. പ്രദേശത്ത്‌ അടുത്തിടെ നടന്ന ക്ഷേത്രക്കവർച്ചയുമായി ഇതിന്‌ ബന്ധമുണ്ടെന്നാണ്‌ കരുതുന്നത്‌. ഒന്നിൽ കൂടുതൽപേർ മോഷണത്തിന്‌ പിന്നിലുണ്ടെന്നും പൊലീസ്‌ കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top