29 March Friday

കൂരാച്ചുണ്ടിൽ ശ്മശാനം 
നിർമിക്കും; സമരം വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

സിപിഐ എം കൂരാച്ചുണ്ട് ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് ഉപരോധം ഏരിയാസെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനംചെയ്യുന്നു

ബാലുശേരി
ഹൈക്കോടതി വിധിയുണ്ടായിട്ടും കൂരാച്ചുണ്ടിൽ പൊതുശ്മശാനം നിർമിക്കാത്ത ഭരണ സമിതിക്കെതിരെ സിപിഐ എം ലോക്കൽ കമ്മിറ്റി  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പിന്നാലെ നടന്ന ചർച്ചയിൽ 2012ൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രാഥമിക ജോലി ആരംഭിക്കാമെന്ന്‌  പ്രസിഡന്റ്‌  സിപിഐ എം നേതാക്കളെ അറിയിച്ചു. കിഫ്ബിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പദ്ധതിയിൽ ഭേദഗതിവരുത്തി ശ്മശാന നിർമാണം മുന്നോട്ടുകൊണ്ടുപോകാമെന്നും പഞ്ചായത്ത്‌ ഉറപ്പുനൽകി. ഇതോടെ സമരം അവസാനിപ്പിച്ചു. 
ഉപരോധം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനംചെയ്തു. ജോസ് ചെരിയംപുറത്ത് അധ്യക്ഷനായി. വി ജെ സണ്ണി, എൻ കെ കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. കെ ജി അരുൺ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top