20 April Saturday
ഡെൽഹി പൊലീസ് അതിക്രമം

റെയിൽവേ സ്റ്റേഷനിലേക്ക്‌ 
ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
 
കോഴിക്കോട്‌
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് ഡിവൈഎഫ്ഐ–- എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിനെ പൊലീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്‌ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപു പ്രേംനാഥ്, കെ എം നിനു, ടി അതുൽ, പി വി അമൃത, ആർ ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ടി കെ സുമേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top