18 December Thursday

ബൈക്കും മൊബൈലും കവർന്ന 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
കോഴിക്കോട് 
ഹെഡ് പോസ്റ്റ്‌ ഓഫീസിന്‌ സമീപം യാത്രക്കാരന്റെ ബൈക്കും മൊബൈൽ ഫോണും പേഴ്സും  കവർന്ന സംഘം  പൊലീസ് പിടിയിൽ. പള്ളിക്കണ്ടി നൈനാംവളപ്പ് എസ്‌ വി ഹൗസിൽ യാസർ (ചിപ്പു–-32), എലത്തൂർ മാട്ടുവയൽ അബ്ബാസ്‌ (20) എന്നിവരെയാണ്‌ ടൗൺ പൊലീസ് പിടികൂടിയത്‌. 
തിങ്കളാഴ്‌ച നഗരത്തിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ഹെഡ് പോസ്റ്റ്‌ ഓഫീസിന്‌ സമീപം ബൈക്ക്‌ നിർത്തി മഴക്കോട്ട് ധരിക്കവേയാണ്‌ കവർച്ച. ഒരു ലക്ഷം രൂപയുടെ മോട്ടോർ സൈക്കിളും 20,000 രൂപയുടെ മൊബൈൽ ഫോണും പേഴ്സുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.
പ്രതികൾക്കെതിരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സമീപകാലത്താണ് ജയിലിൽനിന്നും ഇറങ്ങിയത്‌. ടൗൺസ്‌റ്റേഷൻ എസ്‌ഐമാരായ എസ്‌ ജയശ്രീ,  വി വി അബ്ദുൾ സലിം, എഎസ്‌ഐ   ബാബു, സീനിയർ സിപിഒമാരായ  സജേഷ് കുമാർ, ഉദയകുമാർ, ജിതേന്ദ്രൻ, വിജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.  പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top