19 April Friday
സ്‌കൂൾ ആർട്‌ ഗ്യാലറി പദ്ധതി

നിർമാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

സ്കൂൾ ആർട് ഗ്യാലറി പദ്ധതി സംസ്ഥാന തല നിർമാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കുന്നു

കോഴിക്കോട്‌ 
വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാനുതകുന്ന ആർട്‌ ഗ്യാലറി നിർമാണത്തിന്‌ തുടക്കം. ലളിതകലാ അക്കാദമി നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിക്ക്‌ കാരപ്പറമ്പ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ തുടക്കം. മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി ഉദ്‌ഘാടനം നിർവഹിച്ചു. 
കോർപറേഷൻ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ സി രേഖ അധ്യക്ഷയായി. കൗൺസിലർ ശിവപ്രസാദ്‌, പ്രിൻസിപ്പൽ കെ പി മനോജ്‌, കേരള ലളിതകലാ അക്കാദമി അംഗം സുനിൽ അശോകപുരം, പ്രധാനാധ്യാപിക പി ഷദിയാബാനു, പിടിഎ പ്രസിഡന്റ്‌ നജീബ്‌ മാളിയേക്കൽ എന്നിവർ സംസാരിച്ചു. അക്കാദമി ചെയർമാൻ മുരളി ചീരോത്ത്‌ സ്വാഗതവും സെക്രട്ടറി എൻ ബാലമുരളീകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top