12 July Saturday
മഴക്കെടുതി

24.15 ഹെക്ടർ കൃഷി നാശം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

 കോഴിക്കോട്‌ 

നാല്‌ ദിവസമായി പെയ്യുന്ന തകർത്ത മഴയിൽ ജില്ലയിൽ 24.15 ഹെക്ടറിലെ കൃഷിനാശം. 65.29 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പരിശോധനയിലാണ്‌ കണ്ടെത്തൽ. നാല്‌ ഹെക്ടറിലെ വിളവിന്‌ പാകമായ നെല്ല്‌ വെള്ളത്തിലായി. വിവിധയിടങ്ങളിലായി 231 തെങ്ങുകളും 210 കവുങ്ങുകളും കടപുഴകി. ഏകദേശം 7000 വാഴകൾ നിലംപൊത്തി. 1.75 ഹെക്ടറിലെ പച്ചക്കറി വിളകളും നശിച്ചു. 
തൂണേരി ബ്ലോക്കിലാണ്‌ കൂടുതൽ നാശം. 15.66 ലക്ഷം രൂപ നഷ്ടമുണ്ട്‌. മുക്കത്ത്‌ ഏഴ്‌ ഹെക്ടറിൽ കൃഷി ഇല്ലാതായി. നഷ്ടം 12 ലക്ഷം. കൊടുവള്ളി 3.5 ഹെക്ടർ, കൊയിലാണ്ടി 0.12, കോഴിക്കോട്‌ 1.5, കുന്നുമ്മൽ 0.46, പേരാമ്പ്ര 1.15, തിക്കോടി 0.48, തോടന്നുർ 4.5, ഉള്ള്യേരി 3.55  ഹെക്ടറുകളിലാണ്‌ നഷ്ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top